Njan Prakashan Movie review
സത്യൻ അന്തിക്കാട് സംവിധാനം ചെയ്തു ശ്രീനിവാസൻ കഥ എഴുതിയ ചിത്രമാണ് ഞാൻ പ്രകാശൻ. ഒരു മുഴുനീള ഫാമിലി എന്റർടെയ്‌നർ ആണ് ഫഹദ് നായകനാകുന്ന ചിത്രം നമുക്കു സമ്മാനിക്കുന്നത്. ഒരു കണ്ണാടിയിലൂടെ നാം നമ്മളെ തന്നെ നോക്കിക്കാണുന്ന പോലെയാണ് ചിത്രത്തിൽ ഫഹദിന്റെ കഥാപാത്രം നമുക്കു മുന്നില് വരുന്നത്. സാധാരണ കുടുംബത്തിലെ പ്രകാശൻ എളുപ്പവഴിയിലൂടെ മാത്രം സഞ്ചരിക്കുന്ന ആളാണ്. എങ്ങനെയെങ്കിലും Europe പോകുവാനുള്ള ലക്ഷ്യവുമായി പ്രകാശൻ ഇറങ്ങി തിരിക്കുമ്പോൾ കണ്ടുമുട്ടുന്ന ചില കഥാപാത്രങ്ങളാണ് സലോമിയായ് വരുന്ന നിഖില വിമൽ, ഗോപാല്ജി ആയ വരുന്ന ശ്രീനിവാസൻ, പിന്നെ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ ടീന.
ആദ്യ പകുതി നല്ല നല്ല കോമഡികളുമായ് പ്രതീക്ഷകൾക്ക് അപ്പുറം നിൽക്കുന്ന ഒരു അടിപൊളി കഥയുമായി വന്നു ഇന്റർവെൽ ഇലെക് പ്രവേശിക്കുന്നത് ഒരു മാസ്മരിക കോമഡി ട്വിസ്റ്റുമായ് ആണ്. രണ്ടാം പകുതിയിൽ പ്രകാശൻ തന്റെ ജീവിതത്തിലെ പിന്നീടു വരുന്ന കഥാപാത്രങ്ങളിൽ നിന്ന് ഉൾകൊള്ളുന്ന പരാമർത്ഥങ്ങൾ ജീവിതത്തെ കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകൾ എന്നിവയാണ്. പ്രകാശനെ മാറ്റുന്ന നന്മ നിറഞ്ഞ ചില മുഹൂർത്തങ്ങൾക്കൊപ്പം പ്രകാശൻ മാറ്റുന്ന ടീനയുടെ ജീവിതവും ചിത്രത്തിലെ പ്രധാന ഭാഗം ആണ്. ആദ്യപകുതി കോമഡി ആണെങ്കിൽ രണ്ടാം പകുതി കുറച്ചു സീരിയസ് ആയിട്ടാണ് കണ്ടത്. ഒരു നല്ല സന്ദേശം നൽകുന്ന അതോടൊപ്പം സങ്കടവും നിറഞ്ഞ രണ്ടാം പകുതി സത്യൻ അന്തിക്കാടിന്റെ സംവിധാന മികവിൽ ചിത്രത്തെ ഈ വർഷത്തെ ഏറ്റവും നല്ല ചിത്രമായ വിശേഷിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. ചിത്രത്തിൽ എടുത്തു പറയേണ്ടത് അതിന്റെ കഥയെ തന്നെയാണ്. ഫഹദിന്റെ മികച്ച പ്രകടനം കഥയ്ക്ക് യോചിച്ച തരത്തിലുള്ള
വേഷപ്പകർച്ചയിലൂടെ ഹരം കൊള്ളിക്കുന്നു. നാട്ടുവിശേഷങ്ങളും ഒക്കെയായി ചിത്രം ഒരു നല്ലൊരു ഫാമിലി മൂവി ആണ്.
Rating: 9/10

Comments
Post a Comment